Tuesday, September 10, 2013

ഇവൻ മേഘരൂപൻ

ഇവൻ മേഘരൂപൻ

തളച്ചിടാനാവാത്ത വ്യക്തിത്വമായി, (മേഘമായി പാറിനടന്നവൻ എന്ന് പ്രകാശ് ബാരെ) തികച്ചും ഒരു കവിയായി ജീവിച്ച  പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കി പി. ബാലചന്ദ്രൻ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്ത  " ഇവൻ മേഘരൂപൻ" ഈ ആഴ്ച്ചയിൽ സിംഗപ്പൂരിൽ.

പുതുതലമുറ സിനിമകളുടെ വികൃതമായ തള്ളിച്ചയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, കഥകൾ പറയുകയും കേൾക്കുകയും ചെയ്യേണ്ട രീതിയിൽ നിന്ന് കാണാവുന്ന സിനിമ.

എല്ലാവരും അഗ്രഗണ്യർ. ഓ എൻ വി, യേശുദാസ്, ശരത്ത്. ഒഎൻവി സാറിന്റെ, നഖക്ഷതങ്ങളിലും വൈശാലിയിലുമൊക്കെ കേട്ടുമറന്ന, കേട്ടിട്ടൊരുപാടുനാളായ, പ്രണയാദ്രമായ, പശ്ചാത്താപ വിവശമാ,യ ഈ അനുരാഗ വിലാപം മറക്കാനാവുമോ!

+++++

അനുരാഗിണീ നിനക്കടയാളമായ്ത്തന്ന
കനകാന്ഗുലീയം കളഞ്ഞുപോയോ

എവിടെയോ വച്ചു മറന്നൊരെൻ  മാണിക്യം
തിരയുന്ന നാഗമായലയുന്നു ഞാൻ

സുകൃതിനീ നിൻ പ്രേമ വല്ലരിയെന്തിനീ
വികൃതമാം മുൾമരത്തിൽ പടർന്നു

അപരാധി ഞാൻ നിന്നാത്മലാവണ്യത്തെ
അറിയാതെ നിന്നെ വെടിഞ്ഞവാൻ ഞാൻ

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ
വരവേൽക്കാനേതഭിജാത പുഷ്പം

മധുരമാം നാദങ്ങൾ  കേൾക്കുമിടങ്ങളിൽ
മതിമറന്നെന്തിനോ പാഞ്ഞുപോയ്ഞാൻ

ഒരുവന പുഷ്പത്തിൽ മദകര സൗന്ദര്യം
ഒഴുകിവരുംവഴി ഞാൻ അലഞ്ഞു.

എവിടെ നീ സൌന്ദര്യ ദേവതേ നിന്നെ ഞാൻ
തിരയുകയാണീ അനന്തതയിൽ

++++

വഴിയോരപ്പൂക്കളിൽ ഇളവേൽക്കും വണ്ടിനെ 
വരവേൽക്കാനേതഭിജാത പുഷ്പം 

കവിത. അതിലും  വലുതൊന്നില്ല.

ഇവിടെ: http://www.youtube.com/watch?v=RC6UGvyRA7M

No comments: