ശ്യാമനഭസ്സിലെ പൊന്മതി ബിംബമായ്
കൈവളരുന്നതും കാൽ വളരുന്നതും
ചിന്മയരൂപയായ് വന്നവളേ
നിന്നങ്കണത്തിലായാഭ പടർത്തുവാൻ
താരസഹസ്രമുദിച്ചിടട്ടെ...
കൈവളരുന്നതും കാൽ വളരുന്നതും
കാണാനിരിക്കാം നിർന്നിമേഷം
തങ്കപ്പദങ്ങൾ തൻ നൂപുര മന്ത്രങ്ങൾ
എന്നെന്നുമായി നാം കാത്തിരിക്കാം
ജീവിത പന്ഥാവിൽ സന്തതമായിയാ-
അശ്രാന്തമായ പരിശ്രമത്തിൽ
അപരസുഖത്തിനായ് സ്വയമെരിയുന്നൊരു
കുഞ്ഞുമണിദീപമായിടട്ടെ
നേരിന്റെ നേർവഴി നീട്ടിയ നാളത്തിൽ
നിർഭയം നിസ്തുലം നീ നടക്കേ
നീരഭമഞ്ചലിൽ നിശ്ചലം നിർമലം
നിന്റെ കാല്പാടുകൾ പിന്തുടരാം.
നിന്നങ്കണത്തിലായാഭ പടർത്തുവാൻ
താരസഹസ്രമുദിച്ചിടട്ടെ.
താരസഹസ്രമുദിച്ചിടട്ടെ.
No comments:
Post a Comment