Monday, July 22, 2013

മകൾ

"അച്.....ച്ഛാ. ക്യൂൻ അല്ലാ... ക്വീൻ..."

"ങ്ഹാ... ക്യൂൻ..." "എല്ലാം ഒന്നുതന്നെ മോളെ..."

"അയ്യോ..!  I am wasting my time!"

++++++++++++++++++++++++++++++++ തുടരും 

Sunday, July 21, 2013

ഇത്ര വേഗം ഒരു വയസ്സ്

ശ്യാമനഭസ്സിലെ പൊന്മതി ബിംബമായ്
ചിന്മയരൂപയായ് വന്നവളേ 
നിന്നങ്കണത്തിലായാഭ പടർത്തുവാൻ 
താരസഹസ്രമുദിച്ചിടട്ടെ... 

കൈവളരുന്നതും കാൽ വളരുന്നതും 
കാണാനിരിക്കാം നിർന്നിമേഷം  
തങ്കപ്പദങ്ങൾ തൻ നൂപുര മന്ത്രങ്ങൾ 
എന്നെന്നുമായി നാം കാത്തിരിക്കാം 

ജീവിത പന്ഥാവിൽ സന്തതമായിയാ-
അശ്രാന്തമായ പരിശ്രമത്തിൽ 
അപരസുഖത്തിനായ് സ്വയമെരിയുന്നൊരു 
കുഞ്ഞുമണിദീപമായിടട്ടെ 

നേരിന്റെ നേർവഴി നീട്ടിയ നാളത്തിൽ 
നിർഭയം നിസ്തുലം നീ നടക്കേ 
നീരഭമഞ്ചലിൽ നിശ്ചലം നിർമലം 
നിന്റെ കാല്പാടുകൾ പിന്തുടരാം.

നിന്നങ്കണത്തിലായാഭ പടർത്തുവാൻ 
താരസഹസ്രമുദിച്ചിടട്ടെ. 
താരസഹസ്രമുദിച്ചിടട്ടെ.